

പത്തനംതിട്ട: പമ്പയിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തീർത്ഥാടകരടക്കം 30 ലേറെ പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. (Bus Accident)
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസിന്റെ ഒരുവശം പൂർണമായി തകർന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ ഒരു ബസിൽ 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയമായിരുന്നതിനാൽ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ജീവനക്കാരും ബസിലുണ്ടായിരുന്നു.
പരിക്കേറ്റവരിൽ 10 വയസ്സുള്ള കുട്ടി ഉൾപ്പെടെ 9 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പമ്പയിലെയും നിലക്കലിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Around 30 people, including pilgrims, were injured in a collision between two KSRTC buses near Chakupalam in Pampa, Pathanamthitta. The accident involved a Fast Passenger bus traveling from Chengannur to Pampa and another bus coming towards Nilakkal.