കോട്ടയം : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘര്‍ഷമുണ്ടായത്.
ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്‍യുവിന്‍റെ തോൽവിക്ക് പിന്നാലെ കെഎസ്‍യു പ്രവര്‍ത്തകരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലാണ് പ്രവർത്തകർ തമ്മിലടിച്ചത്.