കണ്ണൂര്‍:ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കോളേജ് അധ്യാപിക മരിച്ചു. കണ്ണൂർ മാഹി ബൈപ്പാസിൽ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിതയാണ്(32) മരിച്ചത്.
പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത.മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സ്കൂട്ടറിൽ വരുന്നതിനിടെ ചെങ്കൽ കയറ്റിവന്ന ലോറി ഇടിയ്ക്കുകയായിരുന്നു. രമതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.