കാസർകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന, സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഞ്ചേശ്വരം ബ്ലോക്ക് കുമ്പള ജിഎച്ച്എസ്എസ്, കാസർകോട് ബ്ലോക്ക് കാസർകോട് ഗവ. കോളേജ്, കാറഡുക്ക ബ്ലോക്ക് ബോവിക്കാനം ബിആർഎച്ച്എസ്എസ്, കാഞ്ഞങ്ങാട് ബ്ലോക്ക് കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്, നീലേശ്വരം നഗരസഭ നീലേശ്വരം രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക് പരപ്പ -ജിഎച്ച്എസ്എസ്, നീലേശ്വരം ബ്ലോക്ക് പടന്നക്കാട് - നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് നഗരസഭ ഹൊസ്ദുർഗ് - ജിഎച്ച്എസ്എസ് എന്നീ സ്ഥാപനങ്ങൾക്കാണ് അവധി.