തിരുവനന്തപുരം : ഓണത്തിന് സബ്‌സിഡി നിരക്കിൽ സപ്ലൈകോയിലൂടെ എല്ലാ റേഷൻ കാർഡുകാർക്കും 2 ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് പറഞ്ഞ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തി. കാർഡ് ഒന്നിന് 2 ലിറ്റർ വെളിച്ചെണ്ണ എന്ന നിരക്കിലാണ് നൽകുന്നത്. (Coconut Oil subsidy through Supplyco)
സർക്കാർ ഇടപെടൽ വഴി കേരളത്തിൽ ഇനിയും വെളിച്ചെണ്ണ വില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്ക്ക് ലഭിക്കും. അടുത്ത മാസവും നാലാം തീയതി വരെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ വാങ്ങാവുന്നതാണ്.
അഞ്ചാം തീയതി ഓണത്തിന് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകും. മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താനായി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.