കൊച്ചി : കൈക്കൂലി വാങ്ങിയതിന് കൊച്ചിൻ കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ പിടിയിൽ. കുടുങ്ങിയത് ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരാണ്. (Cochin Corporation officials arrested on Bribery case )
ഒരാളുടെ കൈവശം നിന്നും 5000 രൂപയും, മറ്റൊരാളുടെ കയ്യിൽ നിന്ന് 2000 രൂപയും കണ്ടെടുത്തു. കൈക്കൂലി ആവശ്യപ്പെട്ടത് ഭൂമിയുടെ പേര് മാറ്റുന്നതിനായാണ്.
എളമക്കര സ്വദേശിയോടാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസിന് പരാതി നൽകുകയും, പരിശോധനയിൽ ഇവർ പിടിയിലാവുകയുമായിരുന്നു.