നെടുമങ്ങാട് CNG ലോറി മറിഞ്ഞു: ഗ്യാസ് ചോർച്ച, ഗതാഗത നിയന്ത്രണം; ഫയർഫോഴ്‌സ് സ്ഥലത്ത് | CNG

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
നെടുമങ്ങാട് CNG ലോറി മറിഞ്ഞു: ഗ്യാസ് ചോർച്ച, ഗതാഗത നിയന്ത്രണം; ഫയർഫോഴ്‌സ് സ്ഥലത്ത് | CNG
Published on

തിരുവനന്തപുരം: നെടുമങ്ങാട് സിഎൻജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് മേഖലയിൽ ചെറിയ രീതിയിലുള്ള ഗ്യാസ് ചോർച്ച അനുഭവപ്പെട്ടതിനാൽ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്തെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു.(CNG lorry overturns in Trivandrum, Gas leak, traffic restrictions)

അപകടവിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു. നിലവിൽ ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

Related Stories

No stories found.
Times Kerala
timeskerala.com