തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ റവാഡ ചന്ദ്രശേഖറിനെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ 1995ൽ നടത്തിയ നിയമസഭാ പ്രസംഗം പുറത്ത്. നിയമസഭയിൽ കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്നുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് വിവാദ പരാമർശങ്ങൾ. (CM's speech against Ravada Chandrasekhar)
പ്രവർത്തകർ കരിങ്കൊടി കാട്ടിയിട്ട് തിരികെ പോകും, വെടിവയ്ക്കരുത് എന്ന് എം വി ജയരാജൻ പറഞ്ഞപ്പോൾ വെടിവയ്പ്പ് ഞങ്ങൾക്ക് ഒരു പരിശീലനമാണ് എന്നാണ് റവാഡ പറഞ്ഞതെന്ന് പിണറായി പറയുന്നു.
ചെറുപ്പക്കാരുടെ ദേഹത്ത് വെടി വയ്ക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ് പിയാണ് അദ്ദേഹമെന്നും, സസ്‌പെൻഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പടുന്ന പ്രസംഗം പ്രമുഖ മാധ്യമമാണ് പുറത്തുവിട്ടത്. ഈ പ്രസംഗം നിയമസഭാ രേഖകളിൽ ആണുള്ളത്.