CMRL-Exalogic : 'മുഖ്യമന്ത്രിയുടെ മകൾ ആയതിനാലാണ് കേസിൽ പ്രതിയാക്കിയത്, ഞാൻ വിദ്യാസമ്പന്നയായ യുവതി': മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് വീണ

സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെയുള്ള നടപടി ഫെഡറൽ ബന്ധങ്ങളെ നിലനിർത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാക്കുമെന്നും ഇതിൽ വാദമുണ്ട്.
CMRL-Exalogic case
Published on

കൊച്ചി : മാസപ്പടിക്കേസിൽ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് മുഖ്യമന്ത്രിയുടെ മകളായ വീണ വിജയൻ. കേസിൽ സി ബി ഐ അന്വേഷണം വേണമെന്നുള്ള ഹർജിയിലാണ് വീണ സത്യവാങ്മൂലം നൽകിയത്.(CMRL-Exalogic case )

താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നാണ് അവർ പറഞ്ഞത്. തന്നെ കേസിൽ പ്രതിയാക്കിയത് മുഖ്യമന്ത്രിയുടെ മകൾ ആയതിനാലാണെന്നും അവർ കൂട്ടിച്ചേർത്തു. ഹർജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും, സി ബി ഐ അന്വേഷണം വേണ്ടെന്നും ഇതിൽ പറയുന്നു.

ഹര്‍ജിയിലെ ആരോപണങ്ങള്‍ ബാലിശവും അടിസ്ഥാനമില്ലാത്തതുമാണെന്ന് വ്യക്തമാക്കുന്ന വീണ, ഇത് തന്നെ മനഃപൂർവ്വം മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമം ആണെന്നും ആരോപിക്കുന്നു. സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെയുള്ള നടപടി ഫെഡറൽ ബന്ധങ്ങളെ നിലനിർത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാക്കുമെന്നും ഇതിൽ വാദമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com