CM : മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ : ഓരോ വകുപ്പുകൾക്കും ലഭിച്ച നിക്ഷേപത്തിൻ്റെ കണക്കെടുക്കാൻ സർക്കാർ

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിർദേശം നൽകി. ഒപ്പുവച്ച ധാരണാപത്രങ്ങളുടെ വിശദവിവരങ്ങൾ കൈമാറണം എന്നാണ് ആവശ്യം.
CMO will collect details of investment during CM's foreign trips
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾക്കിടെ ലഭിച്ച നിക്ഷേപത്തിൻ്റെ കണക്കെടുക്കാൻ സർക്കാർ. ഓരോ വകുപ്പുകൾക്കും ലഭിച്ചിട്ടുള്ള നിക്ഷേപത്തിൻ്റെ കണക്കെടുക്കും.(CMO will collect details of investment during CM's foreign trips)

ഇത് നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ്. സർക്കാരിന്റെ ഈ നീക്കം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്. പിണറായി 2016മുതൽ 2025 വരെനടത്തിയ വിദേശയാത്രകളിലൂടെ കേരളത്തിന് ലഭിച്ച നിക്ഷേപങ്ങളുടെ കണക്കാണ് എടുക്കുന്നത്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിർദേശം നൽകി. ഒപ്പുവച്ച ധാരണാപത്രങ്ങളുടെ വിശദവിവരങ്ങൾ കൈമാറണം എന്നാണ് ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com