മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു
Published on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരിട്ട് വന്ന് വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരോട് നാളെ വൈകിട്ട് നാലിന് രാജ്ഭവനിൽ എത്താനാണ് നിർദേശം.മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകളെക്കുറിച്ചും ദേശവിരുദ്ധ ശക്തികൾ ആരൊക്കെയാണെന്നും ഇവർ വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. രണ്ട് വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണ് ഇവരോട് നേരിട്ട് ഹാജരാകാൻ ഗവർണർ നിർദേശിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com