കൊച്ചി : മത്സ്യത്തൊഴിലാളികൾക്ക് നിർദേശവുമായി സി എം എഫ് ആർ ഐ രംഗത്തെത്തി. കേരള തീരത്തെ മത്തിക്കുഞ്ഞുങ്ങളെ പിടിക്കരുതെന്നാണ് കർശന നിർദേശം. (CMFRI to fishermen in Kerala)
മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് ഇവർ വിശദീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ഭാവിക്കായി കുഞ്ഞുമീനുകളെ പിടികൂടുന്നതിന് നിന്നും പിന്മാറണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇവയെ പിടിക്കാവുന്ന നിയമപരമായ വലിപ്പം 10 സെ.മീറ്ററാണ്. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കുമെന്നാണ് വിവരം.