തിരുവനന്തപുരം : താൽക്കാലിക വി സി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.
നിയമനം നടത്തിയത് സര്‍വകലാശാല ചട്ടം അനുസരിച്ചല്ലെന്നും നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്‍റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണ്ണറിൽ നിന്ന് ഉണ്ടായത്. ചാൻസിലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതിയുടെ വിധി. ഇന്ന് നിയമിച്ചവർ സർക്കാർ പാനലിൽ ഉള്ളവരല്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്.