കൊച്ചി : ഫോർട്ടു കൊച്ചിയിൽ നിർമ്മാണം പൂർത്തിയായ തുരുത്തി ടവർ കൊച്ചിയുടെ അഭിമാനം ആവുകയാണ്. ഇത് ഒരു തദ്ദേശ സ്ഥാപനം വീടില്ലാത്തവർക്കായി നിർമ്മിച്ച് നൽകുന്ന ഏറ്റവും വലിയ പാർപ്പിട പദ്ധതിയാണ്. (CM to inaugurate Thuruthy Tower)
നിർമ്മാണം കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും കോർപ്പറേഷനും സംയുക്തമായാണ് നടത്തിയത്. സമുച്ചയത്തിൽ 2 ടവറുകളിലായി 394 ഫ്ളാറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റും 340 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ്.
താഴത്തെ നിലയിൽ 14 കടമുറികൾ, അങ്കവാടി എന്നിവയുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് നാടിനായി സമർപ്പിക്കുന്നത്. പദ്ധതിക്ക് മന്ത്രി പി രാജീവ് അഭിനന്ദനങ്ങൾ അറിയിച്ചു.