Kerala
CM : 'തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് സ്ഥാപനം നിലനിർത്തനം': രാജ്‌നാഥ് സിംഗിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഐഎസ്ആർഒ, ഡിആർഡിഒ എന്നിവയടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിൻബലം നൽകിയ സ്ഥാപനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തെഴുതി. തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് നിർമ്മാണ സ്ഥാപനം നിലനിർത്തണം എന്നാവശ്യപ്പെട്ട് കൊണ്ടാണിത്. (CM Pinarayi Vijayn's letter to Rajnath Singh)
ഐഎസ്ആർഒ, ഡിആർഡിഒ എന്നിവയടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിൻബലം നൽകിയ സ്ഥാപനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ മാതൃകമ്പനിയിൽ നിന്നും വേർപെടുത്താനുള്ള നീക്കം ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറയുന്നു.