
തിരുവനന്തപുരം : നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു.(CM Pinarayi Vijayan's letter to S Jaishankar)
പൊഖ്റയിൽ ആണ് പ്രായമായവർ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നത്. ജെൻ സി പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള അനിഷ്ട സംഭവങ്ങൾ മൂലമാണിത്.
അവർ അവിടെ തുടരുന്നത് അതീവ ദുഷ്ക്കരം ആണെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി കേരള സർക്കാരിൻ്റെ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.