
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ദുബായിൽ എത്തി. അദ്ദേഹവും ഭാര്യ കമലയും ഇവിടെയെത്തിയത് ശനിയാഴ്ച്ച രാവിലെയാണ്. (CM Pinarayi Vijayan to return to Kerala)
ഇരുവരും ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച്ച ഇവർ കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യു എസിലേക്ക് പോയത്.