തിരുവനന്തപുരം : മുഖ്യമന്തി പിണറായി വിജയൻ എസ് എസിന് ഡി പി ജനറൽ യോഗം പ്രസിഡൻ്റ് വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി രംഗത്തെത്തി. അദ്ദേഹം ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. (CM Pinarayi Vijayan praises Vellapally Natesan )
ഗുരുദേവൻ്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തിയെന്നും, വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃകാപരമായ പ്രവർത്തനമാണ് വെള്ളാപ്പള്ളിയുടേതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അദ്ദേഹം ശ്രീനാരായണീയം കൺവെൻഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു.