
തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം നേടിയ കെ എസ് ആർ ടി സിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.(CM Pinarayi Vijayan praises KSRTC)
എന്തിനീ വെള്ളാനയെ പോറ്റുന്നു, നശിച്ചു നാനാവിധമാകും, ഇനി ഭാവിയിലെ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടിയുള്ള വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് ആർ ടി സി 10.19 കോടി രൂപയെന്ന ചരിത്ര വരുമാനം സ്വന്തമാക്കിയത് 2025 സെപ്റ്റംബര്‍ എട്ടിനാണ്.