
തിരുവനന്തപുരം : എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വായന ടൗൺഷിപ്പ് സജ്ജമാകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം നടക്കുകയാണെന്നും, ഇതിനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്തത് പല വെല്ലുവിളികളും നേരിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(CM Pinarayi Vijayan on Wayanad landslide disaster )
പദ്ധതിയിൽ 410 റെസിഡൻഷ്യൽ കെട്ടിടങ്ങൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, സൈറ്റ് വികസനം എന്നിവ ഉൾപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വീട് വേണ്ടെന്ന് പറഞ്ഞ 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകിയെന്നും, ആകെ 16,05,00,000 രൂപ വിതരണം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. 2025 ജൂൺ 25 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പുനരധിവാസം സംബന്ധിച്ച് ആകെ 770,76,79,158 രൂപ എത്തിയെന്നും, 91,73,80,547 രൂപ ചിലവഴിച്ചുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനാണ് ഒരു വർഷം തികഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.