തിരുവനന്തപുരം : നിലനിൽപ്പിനായി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും, വളച്ചയ്ക്കും വേണ്ടി കേരളം ഇപ്പോഴും ഉറ്റുനോക്കിയിട്ടുള്ളത് സമുദ്രങ്ങളെയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ പരാമർശം കേരള- യൂറോപ്യൻ യൂണിയൻ കോൺക്ലേവിന് മുന്നോടിയായി സംയുക്ത പ്രസ്‍താവനയിൽ ആയിരുന്നു. (CM Pinarayi Vijayan on Kerala - EU Conclave )
നീല സമ്പദ്‌വ്യവസ്ഥയിലൂടെ കേരളം ഇന്ത്യ - യൂറോപ്പ് സഹകരണത്തിന് പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യൂറോപ്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ ഇന്ത്യയുമായുള്ള സഹകരണം വിവിധ മേഖലകളിൽ വ്യാപിച്ച് കിടക്കുന്നതാണെന്ന് പറഞ്ഞു.
ഈ കോൺക്ലേവ് തെളിയിക്കുന്നത് സ്ഥിരതയാര്‍ന്ന മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രപരിപാലനം എന്നിവയിൽ കേരളത്തിനുള്ള അർപ്പണ മനോഭാവം ആണെന്ന് മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി.