
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നല്ല രീതിയിൽ നടക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രതിപക്ഷത്തോട് അദ്ദേഹം ചോദിച്ചത് ഇപ്പോൾ ന്യൂനപക്ഷ പ്രീണനം മാറി ഭൂരിപക്ഷ പ്രീണനം എന്ന് പറയാൻ തുടങ്ങിയോ എന്നാണ്. (CM Pinarayi Vijayan on CPM programme in Sabarimala)
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും അദ്ദേഹം മറുപടി നൽകി. വിരട്ടൽ കൊണ്ടൊന്നും പുറപ്പെടാമെന്ന് വിചാരിക്കേണ്ടെന്നും, അത് കൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.