തിരുവനന്തപുരം : സംശയം തോന്നിയാൽ കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിക്കണമെന്നും, അവരെ നിരീക്ഷിക്കണമെന്നും, മടിക്കേണ്ടതില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. (CM Pinarayi Vijayan on Anti drug day )
അദ്ദേഹം അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിൻ്റെയും 'നോ ടു ഡ്രഗ്സ്' അഞ്ചാംഘട്ടത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. അധ്യാപകർ അങ്ങനെ ചെയ്യാൻ അധികാരമുള്ളവർ ആണെന്നും, വ്യാജ പരാതിയിൽ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സമിതിയും ഇക്കാര്യത്തിൽ അധ്യാപകരെ കുറ്റപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.