CM : കേരളത്തിൽ ശബരിമല സ്വർണ്ണപ്പാളി വിവാദം കത്തുന്നു: മുഖ്യമന്ത്രി ഡൽഹിയിൽ, അമിത് ഷായെയും കേന്ദ്ര മന്ത്രിമാരെയും കണ്ടു, നാളെ പ്രധാന മന്ത്രിയെ കാണും

പിണറായി അമിത് ഷായെ കണ്ടത് കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലാണ്.
CM : കേരളത്തിൽ ശബരിമല സ്വർണ്ണപ്പാളി വിവാദം കത്തുന്നു: മുഖ്യമന്ത്രി ഡൽഹിയിൽ, അമിത് ഷായെയും കേന്ദ്ര മന്ത്രിമാരെയും കണ്ടു, നാളെ പ്രധാന മന്ത്രിയെ കാണും
Published on

തിരുവനന്തപരം : ഇങ്ങ് കേരളത്തിൽ ശബരിമല സ്വർണപ്പാളി വിവാദം കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങ് ഡൽഹിയിലാണ്. അദ്ദേഹം വയനാട് വിഷയത്തിൽ കൂടുതൽ സഹായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. (CM Pinarayi Vijayan meets Amit Shah in Delhi )

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും. വിവാദ വിഷയങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. അമിത് ഷായെ കണ്ടതിന് ശേഷം പിണറായി ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. അര മണിക്കൂറോളം അമിത് ഷായുമായി കൂടിക്കഴ്ച നടത്തിയ അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

പിണറായി അമിത് ഷായെ കണ്ടത് കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലാണ്. ചീഫ് സെക്രട്ടറിയാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com