തിരുവനന്തപുരം : ഗവർണറുമായുള്ള തർക്കങ്ങൾക്കിടയിലും രാജ്ഭവനിൽ എത്തി രാജ്ഹംസ് ത്രൈമാസികയുടെ പ്രകാശനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ആദ്യ പതിപ്പിലെ ലേഖനത്തിനോടുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമാക്കി. (CM Pinarayi Vijayan in Raj Bhavan)
അദ്ദേഹം വിമർശനം ഉയർത്തിയത് ഭരണഘടനയിലെ ആർട്ടിക്കിൾ 200 വ്യാഖ്യാനിച്ചുള്ള ലേഖനത്തോടാണ്. എന്നാൽ, വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല എന്നും, അത്തരം അഭിപ്രായങ്ങൾ ലേഖകൻ്റേത് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാസിക ശശി തരൂർ എം പിക്ക് നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്. പരിപാടിയിൽ ഭാരതാംബ ചിത്രത്തെ ഉണ്ടായിരുന്നില്ല.