തിരുവനന്തപുരം : ഗവർണർ രാജേന്ദ്ര ആർലേക്കറുമായുള്ള തർക്കത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്‌ഭവനിൽ എത്തും. അദ്ദേഹം രാജ്ഹംസ് എന്ന ത്രൈമാസികയുടെ പ്രകാശന ചടങ്ങിനാണ് എത്തുന്നത്.(CM Pinarayi Vijayan in Raj Bhavan)
ഇത് രാജ്ഭവൻ പ്രസിദ്ധീകരിക്കുന്നതാണ്. മാസികയുടെ പ്രകാശനം നിർവ്വഹിക്കുന്നത് ശശി തരൂർ എം പിയാണ്. ഭാരതാംബയുടെ ചിത്രം ചടങ്ങിൽ ഉപയോഗിക്കില്ല എന്നാണ് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഇതേച്ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു.