തിരുവനന്തപുരം : നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ. അദ്ദേഹം അമിത് ഷാ, മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. CM Pinarayi Vijayan in Delhi )
ഇന്ന് അമിത് ഷായുമായും നാളെ മോദിയുമായും ആണ് കൂടിക്കാഴ്ച നടത്തുന്നത്. പിണറായിക്കൊപ്പം മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും ഉണ്ട്.
ഇവരുമായുള്ള ചർച്ചയിൽ വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് എന്നീ വിഷയങ്ങൾ ഉന്നയിച്ചേക്കും.