CM : 'നാടാർ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആർജ്ജവം കാണിച്ചയാൾ': മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ക്ലീമിസ് ബാവ

ആട്ടിൻ തോൽ ധരിച്ച ചെന്നായ്ക്കൽ കേരളത്തിന്‍റെ സമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി പറഞ്ഞു. വീണ ജോർജ്, പി എസ് ശ്രീധരൻ പിള്ള തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.
CM : 'നാടാർ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആർജ്ജവം കാണിച്ചയാൾ': മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ക്ലീമിസ് ബാവ
Published on

കൊല്ലം : മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു. നാടാർ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആർജ്ജവം കാണിച്ച വ്യക്‌തിയാണ് പിണറായി എന്നാണ് അദ്ദേഹം പറഞ്ഞത്. (CM Pinarayi Vijayan in Adoor )

സഭയ്‌ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞുവെന്നും, ആഗോള അയ്യപ്പ സംഗമ വേദിയിൽ നിന്നും സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ സമയക്രമം പാലിച്ച് തന്നെ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലീമിസ്ബാവ അടൂർ ഓൾസെയിന്‍റ്സ് പബ്ലിക് സ്കൂൾ നടന്ന മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിൻ്റെ സഭാസംഗമത്തിൽ സംസാരിക്കുകയായിരുന്നു.

ആട്ടിൻ തോൽ ധരിച്ച ചെന്നായ്ക്കൽ കേരളത്തിന്‍റെ സമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി പറഞ്ഞു. വീണ ജോർജ്, പി എസ് ശ്രീധരൻ പിള്ള തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

Related Stories

No stories found.
Times Kerala
timeskerala.com