തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആർ എസ് എസിനെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വെള്ളപൂശിയതിലാണ് പ്രതിഷേധം. (CM Pinarayi Vijayan against PM Modi )
പെട്രോളിയം മന്ത്രാലയത്തിൻ്റെ സ്വാതന്ത്ര്യ ദിന പോസ്റ്റിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചന ആണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യ ദിനം തന്നെ തെരഞ്ഞെടുത്തുവെന്നും, ഇത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാൻ വേണ്ടിയാണെന്നും പിണറായി പറഞ്ഞു.