തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ വികസന സദസ് ബഹിഷ്‌ക്കരിക്കുന്ന പ്രതിപക്ഷത്തിനെതിരെ വിമർശനമുയർത്തി. വികസന സദസിന് നേരെ മുഖം തിരിക്കുന്നത് ശരിയായ സമീപനം ആണോയെന്നാണ് അദ്ദേഹം ചോദിച്ചത്. (CM Pinarayi Vijayan against Opposition )
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് തുറന്ന മനസോടെ ചർച്ച നടത്താമല്ലോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ തുറന്ന മനസ് ആരിലും കാണുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ വിമർശനം വികസന സദസ്സിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനത്തിലാണ്.
നാട്ടിൽ ഉണ്ടാകുന്ന എല്ലാ വികസനങ്ങളും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം ആണെന്നും, പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും പങ്കുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇതിന് വേറെ അജണ്ട ഇല്ലെന്നും, എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും വ്യക്‌തമാക്കി.