
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയിൽ ബലഹീനമായതും പൊളിച്ചു മാറ്റേണ്ടതുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയെക്കുറിച്ചുള്ള വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണ വകുപ്പിനോടാണ് നിർദേശം. (CM Pinarayi Vijayan about school hospital buildings)
ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിങ്ങനെ വേർതിരിച്ചായിരിക്കണം വിവരങ്ങൾ നൽകേണ്ടതെന്നും, അവധി ദിവസങ്ങൾക്ക് മുൻഗണന നൽകി സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്താൻ അദ്ദേഹം നിർദേശിച്ചു. അപകടാവസ്ഥയിലായ പൊതു കെട്ടിടങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയർ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.