തിരുവനന്തപുരം : നിയമസഭയിൽ കേരളത്തിലെ ജയിൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചോദ്യോത്തരവേളയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (CM on Kerala Assembly Session today)
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം തന്നെ പിടികൂടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിലിലെ വൈദ്യുതിവേലി പ്രവർത്തനക്ഷമം ആയിരുന്നില്ല എന്നാണ് പിണറായി പറഞ്ഞത്. നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തുവെന്നും, അവർത്തിക്കാതിരിക്കാനായി കർശന നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചുവെന്നും, ജയിൽ ചാട്ടം അതീവ ഗുരുതരമായ സംഭവം ആണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തിന് മറുപടി നൽകി.