
തിരുവനന്തപുരം : കെനിയ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. (CM on Kenya bus accident)
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. പരിക്കേറ്റവർക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.