തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്ന് ചെന്നിത്തല ആരോപിച്ചു.(CM has Double standards, says Ramesh Chennithala )
"സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിർത്തട്ടെ. സ്ത്രീ ലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎമ്മിൻ്റെ ശീലം," ചെന്നിത്തല തുറന്നടിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ചയോളം കൈവശം വെച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ കോൺഗ്രസിനെതിരെ സംസാരിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതാണ് രമേശ് ചെന്നിത്തലയുടെ ഈ നീക്കം