PM ശ്രീ വിവാദം: സമവായ നീക്കവുമായി CPM, ഇന്ന് 3.30ന് മുഖ്യമന്ത്രി - ബിനോയ് വിശ്വം കൂടിക്കാഴ്ച | CM

ബിനോയ് വിശ്വം ആണ് ഇക്കാര്യം അറിയിച്ചത്.
CM - Binoy Vishwam meeting on PM SHRI controversy today
Published on

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഭരണമുന്നണിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി സമവായ നീക്കവുമായി സിപിഎം. ഇന്ന് വൈകുന്നേരം 3.30-ന് ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(CM - Binoy Vishwam meeting on PM SHRI controversy today)

സിപിഐയെ പിണക്കില്ലെന്ന് സിപിഎം നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. മുന്നണിയിൽ ചർച്ചകൾ തുടരുമെന്നും, മുന്നണി യോഗം ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സിപിഎം അറിയിച്ചു. സമവായ നിർദ്ദേശങ്ങൾ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.

അതേസമയം, പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്നാണ് റവന്യൂമന്ത്രി കെ. രാജൻ വ്യക്തമാക്കിയത്. വിവാദത്തിലെ സിപിഐ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, "പറയേണ്ടതൊക്കെ പറയും," എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

"നിലപാടുകളുള്ള പാർട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകും," കെ. രാജൻ കൂട്ടിച്ചേർത്തു.

തർക്കം തീർക്കുന്നതിനുള്ള നിർണായക യോഗങ്ങൾ ഇന്നും നാളെയുമായി നടക്കും.

ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ യോഗം ചർച്ച ചെയ്യും. ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകുമെന്ന് ബിനോയ് വിശ്വം അറിയിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ നിലപാട് കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com