കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനെതിരെ വിമർശനവുമായി രംഗത്തെത്തി. ഗവർണർ ഡി ജി പിയെ അതൃപ്തി അറിയിച്ചെന്ന് വാർത്ത രാജ്ഭവനിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ് വന്നതെന്നും, ഇത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (CM against Kerala Governor)
മുഖ്യമന്ത്രിയുടെ വിമർശനം കോട്ടയത്തെ അവലോകന യോഗത്തിൽ ആയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഗവർണറുടെ സുരക്ഷയ്ക്ക് പോലീസിനെ ആവശ്യപ്പെട്ടതെന്നും, അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും പിണറായി പറഞ്ഞു. എത്ര ഉന്നതനായാലും നടപടി ക്രമങ്ങൾ പാലിക്കണമെന്നാണ് അദ്ദേഹം അറിയിച്ചത്.