തിരുവനന്തപുരം : വയനാട് ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ നൽകിയത് സഹായധനം അല്ലെന്നും, ഉപാധികളോട് കൂടിയ വായ്പ ആണെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. CM about Wayanad landslide disaster on Kerala Assembly Session)
നിയമസഭയിൽ യു എ ലത്തീഫിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചായിരുന്നു ചോദ്യം.
കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് 526 കോടി രൂപ ആണെന്നും പിണറായി വ്യക്‌തമാക്കി.