തിരുവനന്തപുരം : ക്ലാസ് നടന്നു കൊണ്ടിരിക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്ന് താഴേയ്ക്ക് പതിച്ചു. പാറശ്ശാലയിലെ സി എസ് ഐ ലോ കോളേജിലാണ് സംഭവം. പരിക്കേൽക്കാതെ തലനാരിഴയ്ക്ക് വിദ്യാർഥികൾ രക്ഷപ്പെടുകയായിരുന്നു. (Classroom sealing collapsed)
ഇക്കാര്യം നേരത്തെ തന്നെ ഇവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എങ്കിലും നടപടി ഉണ്ടായിരുന്നില്ല. കോളജ് അധികൃതർ പറയുന്നത് ഇവർക്കായി മറ്റൊരു കെട്ടിടം പണി പൂർത്തിയായതിനാലാണ് അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് എന്നാണ്.