
മലപ്പുറം: വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു(lake) ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) യ്ക്കാണ് ജീവൻ നഷ്ടമായത്.
അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ കുട്ടിയെ ഉടൻ തന്നെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിൻഹ വളവന്നൂര്‍ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.