ഇൻസ്റ്റാഗ്രാം റീൽസ് തർക്കം: 9-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവം; 7 പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റി | Juvenile home

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ഉത്തരവ് പ്രകാരമാണ് നിയമനടപടി.
ഇൻസ്റ്റാഗ്രാം റീൽസ് തർക്കം: 9-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവം; 7 പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റി | Juvenile home
Published on

മലപ്പുറം: വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവത്തിൽ, പ്രതികളായ ഏഴ് കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ഉത്തരവ് പ്രകാരമാണ് നിയമനടപടി.(Class 9 student brutally beaten by classmates, 7 students were sent to juvenile home)

മർദ്ദനമേറ്റ മുഹമ്മദ് ഹർഷിദ് എന്ന വിദ്യാർത്ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ തുടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചത്.

വ്യാഴാഴ്ചയായിരുന്നു വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. മർദ്ദിച്ച കുട്ടികളും ഒൻപതാം ക്ലാസിൽ പഠിക്കുന്നവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സി.ഡബ്ല്യു.സി.യുടെ നിർദ്ദേശപ്രകാരം ഏഴ് കുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത്.

Related Stories

No stories found.
Times Kerala
timeskerala.com