ആലപ്പുഴ : ചേർത്തലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ് - സൗമ്യ ദമ്പതികളുടെ മകനായ അഭിജിത്ത് വിഷ്ണു (13) ആണ് മരണപ്പട്ടു.കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആണ് അഭിജിത്ത്.
പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അഭിജിത്ത് കയത്തിൽ മുങ്ങിപോവുകയായിരുന്നു. സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കൂട്ടുകാർക്കൊപ്പം കുളത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.