കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ആറാം ക്ലാസ് വിദ്യാർഥിയെ കാണാതായി | Drowning accident

യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോബിൾ (12) നെയാണ് കാണാതായത്.
drowning accident
Published on

തിരുവനന്തപുരം : വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ആറാം ക്ലാസ് വിദ്യാർഥിയെ കാണാതായി. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോബിൾ (12) നെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായി കുളിക്കാനിറങ്ങിയതായിരുന്നു ജോബിൾ. കുളിക്കുന്നതിനിടെ ജോബിൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചത്.

വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി രാത്രിയും തെരച്ചിൽ തുടരുകയാണ്. അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകനാണ് ജോബിൾ‌.

Related Stories

No stories found.
Times Kerala
timeskerala.com