പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി | Student suicide

കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്.
death
Published on

പാലക്കാട് : പാലക്കാട് പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്, റീത്ത ഭമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്.

വൈകീട്ടാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നു. കഴിഞ്ഞമാസം ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അർജുനും ജീവനൊടുക്കിയിരുന്നു. മരണത്തിൽ ആരോപണമുയർന്നതിന് പിന്നാലെ അധ്യാപികർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com