
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി(Student Found Hanging). ആറ്റിങ്ങൽ സ്വദേശികളായ കണ്ണന്‍-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15) യെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണത്തെ സംബന്ധിച്ച് സ്ഥിരീകരിക്കാതെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമ്പാടി പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.