കുമ്പള : കാസര്‍കോട് കുമ്പളയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബമ്പ്രാണ ചൂരിത്തടുക്ക സ്വദേശി റിസ്വാനയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
ഇലക്ട്രിക് സ്‌കൂട്ടറില്‍ കൂട്ടുകാരിക്കൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. കൊടിയമ്മ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും.
ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന റിസ്വാനയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.