കോഴിക്കോട് നടക്കാവിൽ ബീഫ് ഫ്രൈയുടെ പേരിൽ സംഘർഷം; യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഗതാഗതം സ്തംഭിച്ചു | Youths clash

Attempted human sacrifice, Mother arrested for beheading daughter at temple
Updated on

കോഴിക്കോട്: ന​ട​ക്കാ​വി​ലെ ഒരു ഹോ​ട്ട​ലിൽ ബീ​ഫ് ഫ്രൈ​യെ ചൊ​ല്ലി യു​വാ​ക്ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടായി. ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘം മ​റ്റൊ​രു സം​ഘ​ത്തോ​ട് ബീ​ഫ് ഫ്രൈ ​വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​കോ​പ​ന കാ​ര​ണം.

ഹോ​ട്ട​ലി​ൽ എത്തിയ ആദ്യ സം​ഘം പി​ന്നാ​ലെ​യെ​ത്തി​യ സം​ഘ​ത്തോ​ട് ബീ​ഫ് ഫ്രൈ ​വാ​ങ്ങി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.വാ​ങ്ങി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് മറുപടി ലഭിച്ചതോടെ വാ​ക്കേ​റ്റ​മാ​യി. ഇ​തോ​ടെ ഹോ​ട്ട​ലി​ൽ നി​ന്നി​റ​ങ്ങാ​ൻ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.ഹോ​ട്ട​ലി​ന് പു​റ​ത്തി​റ​ങ്ങി​യ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ തു​ടർന്ന് ഏ​റ്റു​മു​ട്ടുകയായിരുന്നു.

സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യി​ട്ടും യു​വാ​ക്ക​ൾ ത​മ്മി​ലുളള ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്നു.സംഘർഷത്തിനിടയിൽ ഒ​രു യു​വാ​വ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ബോ​ധ​ര​ഹി​ത​നാ​യ യു​വാ​വി​നെ നീക്കിയ ശേ​ഷം പോ​ലീ​സ് മ​റ്റു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം സ​തം​ഭി​ച്ചു.അ​തേ​സ​മ​യം, യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Related Stories

No stories found.
Times Kerala
timeskerala.com