വാണിമേൽ കൈവിട്ടു: മുസ്ലിം ലീഗിൽ വൻ പൊട്ടിത്തെറി, പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പൂട്ടി അണികൾ | Muslim League
കോഴിക്കോട്: ഇരുപത് വർഷത്തോളം മുസ്ലിം ലീഗ് കുത്തകയാക്കി വെച്ചിരുന്ന വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തതോടെ പാർട്ടിയിൽ പരസ്യമായ പോര്. തോൽവിക്ക് കാരണം പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പ് കളിയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ച പ്രവർത്തകർ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി.(Clashes in Muslim League in Kozhikode, members close Panchayat Committee office)
സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ഉണ്ടായിട്ടും ലീഗിന്റെ ഉറച്ച കോട്ടയായ വാണിമേലിൽ ഭരണം നഷ്ടപ്പെട്ടത് അണികളെ പ്രകോപിപ്പിച്ചു. 18 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പതിടത്ത് എൽഡിഎഫും എട്ടിടത്ത് യുഡിഎഫും വിജയിച്ചു. എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര കൂടി വിജയിച്ചതോടെ ഇടതുമുന്നണി അധികാരമുറപ്പിക്കുകയായിരുന്നു.
14-ാം വാർഡായ കോടിയൂറയിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച എൻ.കെ. മുർഷിന വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
