തിരുവനന്തപുരം : ആശാ മാർക്ക് നേരെ വീണ്ടും ജലപീരങ്കി പ്രയോഗിച്ച് പോലീസ്. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.ഇതിന് പിന്നാലെ സങ്കർഷം ഉടലെടുത്തത്. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാർ തടഞ്ഞു.പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും.
സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ അതിജീവന സമരമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നീണ്ടത്. രാവിലെ മുതൽ ക്ലിഫ് ഹൗസിന് മുമ്പിൽ ആശാമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്.
ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തു മാറ്റി. ആശമാര്‍ പാട്ട കൊട്ടി പ്രതിഷേധിച്ചതോടെ പൊലീസ് മൈക്കും സ്പീക്കറും പിടിച്ചെടുത്തു. എന്നാല്‍ ഇതു കൊണ്ടുപോകാന്‍ സമ്മതിക്കാതെ റോഡില്‍ കിടന്ന് പൊലീസ് ജീപ്പ് തടഞ്ഞ ആശമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് മാറ്റിയത്.ഇരുപതോളം ആശമാരേയും യുഡിഎഫ് സെക്രട്ടറി സി.പി ജോണിനെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി.പൊലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് ആശാപ്രവര്‍ത്തക ബിന്ദു പറഞ്ഞു. എസ് മിനിയുടെ ഡ്രസുകള്‍ വലിച്ചു കീറിയെന്നും ആരോപിച്ചു.