ആലപ്പുഴ : കഴിഞ്ഞ ദിവസം സ്‌കൂൾ കെട്ടിടം തകർന്ന കാർത്തികപ്പള്ളി സ്‌കൂളിൽ പ്രതിഷേധം നടക്കുന്നതിനിടെ ക്രൂരമായ പ്രവൃത്തികളാണ് അരങ്ങേറിയത്. കുട്ടികളുടെ പ്രഭാത ഭക്ഷണം ഇവർ തട്ടിത്തെറിപ്പിച്ചു. (Clashes at Karthikappally school)
ബാക്കിയുള്ളതിൽ മണ്ണ് വാരിയിട്ടു. കോൺഗ്രസും സി പി എമ്മും തമ്മിലായിരുന്നു സംഘർഷം. ഇവിടെ മാധ്യമ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി പി എം പഞ്ചായത്ത് അംഗം നിബു കസേര വലിച്ചെറിഞ്ഞതാണ് അക്രമത്തിന് തുടക്കം കുറിച്ചത്.