കാസർഗോഡ് : ഗവ. കോളേജിൽ എ ബി വി പി നടത്തിയ വിഭജന ഭീതി ദിനാചരണത്തിൽ സംഘർഷം. എസ് എഫ് ഐ-എ ബി വി പി പ്രവർഥാകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. (Clash in Partition Horrors Remembrance Day in Kasaragod)
എ ബി വി പി പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തുകയും എസ് എഫ് ഐ പ്രതിഷേധവുമായി എത്തുകയുമായിരുന്നു. സ്ഥലത്ത് വൻ പോലീസ് വിന്യാസമാണുള്ളത്.
എ ബി വി പി പ്രവർത്തകരുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും എസ് എഫ് ഐ പ്രവർത്തകർ കീറിക്കളഞ്ഞു. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കോലവും കത്തിച്ചു. കഴിഞ്ഞ അടിവശം അദ്ദേഹം വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.